സൂപ്പര്‍ താരം രജനീകാന്തിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലിക്കും ആ സ്വപ്‌നമുണ്ട്. എന്നാല്‍ തനിക്കൊരു കണ്ടീഷനുണ്ടെന്നാണ് രാജമൗലി പറയുന്നത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം പറയുന്നത്.

‘ഇന്ത്യയിലെ ഏറ്റവും വലിയ താരമായ രജനീകാന്ത് വിനയത്തിന്റെ ആള്‍രൂപമാണ്. സ്‌ക്രീനില്‍ അദ്ദേഹത്തെ കാണുന്നത് ആരാധകര്‍ക്ക് അത്രയേറേ ആവേശമുള്ള കാര്യമാണ്. അദ്ദേഹത്തെ വച്ചൊരു ചിത്രം ചെയ്യണമെന്ന് മറ്റ് സംവിധായകരെ പോലെ എന്റെയും സ്വപ്‌നമാണ്. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് എല്ലാവരെയും പ്രചോദിപ്പിക്കുന്ന കഥയിലാണ്. അത്തരത്തില്‍ ഒരു കഥ ലഭിച്ചാല്‍ രജനിസാറിനൊപ്പം പ്രവര്‍ത്തിക്കും.’- രാജമൗലി പറയുന്നു.