
തിരുവനന്തപുരം: സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാജപ്രചരണം അഴിച്ചു വിട്ട രാജീവ് ചന്ദ്രശേഖര്‍ എംപിക്കെതിരെ പരാതി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി വികെ സനോജാണ് ഡിജിപിക്കും കണ്ണൂര്‍ എസ്പിക്കും പരാതി നല്‍കിയത്. സിപിഐഎം പ്രവര്‍ത്തകര്‍ ആംബുലന്‍സ് തകര്‍ത്തു എന്ന് ട്വിറ്ററിലൂടെ വ്യാജപ്രചരണം നടത്തിയെന്നാണ് പരാതി. ആംബുലന്‍സ് തകര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്നും പരാതിയില്‍ പറയുന്നു.
രാഷ്ട്രീയ താല്‍പര്യത്താലാണ് രാജീവ് എംപി ഇത്തരം പ്രചരണങ്ങള്‍ നടത്തിയത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ച് നാട്ടില്‍ സമാധാനം ഇല്ലാതാക്കി ജനങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പരാതിയില്‍ ആരോപിക്കുന്നു
പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആശുപത്രിയും ആംബുലന്‍സും സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തെന്നായിരുന്നു ട്വീറ്റ്. ബിജെപി അനുകൂല ട്വിറ്റര്‍ അക്കൗണ്ടായ ജയകൃഷ്ണന്‍(@സവര്‍ക്കര്‍5200) ആണ് ആദ്യം ഈ പോസ്റ്റ് ഇട്ടത്. പിന്നീട് ഇത് രാജീവ് ചന്ദ്രശേഖരന്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here