ടാറ്റൂ ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട്: ഈ യുവതി അനുഭവിച്ചത് അറിഞ്ഞിരിക്കണം

ശരീരത്തില്‍ വ്യത്യസ്തമായൊരു ടാറ്റൂ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവതലമുറയില്‍ ഭൂരിഭാഗവും. എന്നാല്‍ കുത്തിയ ടാറ്റൂ ഒഴിവാക്കണമെങ്കില്‍ എന്തു ചെയ്യും? ടാറ്റൂ മായ്ക്കാന്‍ ശ്രമിച്ച് ശരീരത്തില്‍ മാരകമായി പൊള്ളലേറ്റ പേസുദ എന്ന 21കാരി അനുഭവിച്ചത് അറിയാം.

കഴുത്തിനും നെഞ്ചിനും ഇടയിലായി, റോസാപ്പൂക്കളാണ് പേസുദ ടാറ്റൂ ചെയ്തത്. എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പേസുദക്ക് ടാറ്റൂ ഒഴിവാക്കാന്‍ തോന്നി. അതിനായി ആദ്യം ആലോചിച്ചത് ലേസര്‍ ട്രീറ്റ്‌മെന്റ് ആണ്. എന്നാല്‍ കടുത്ത ചെലവ് കാരണം അത് ഒഴിവാക്കി. ഇതോടെയാണ് കെമിക്കലുകള്‍ ഉപയോഗിച്ച് ടാറ്റൂ മായ്ച്ചു കളയുന്ന രീതിയായ റെജോവി പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

റെജുവി ചെയ്തതോടെ, ടാറ്റൂ ചെയ്ത ഭാഗത്ത് അസഹ്യമായ വേദനയും ചൊറിച്ചലും അനുഭവപ്പെട്ടു തുടങ്ങി. രാസവസ്തുകള്‍ പൂര്‍ണമായും ശരീരത്തോട് ചേര്‍ന്നതോടെ, ടാറ്റൂ ചെയ്തഭാഗം പൊള്ളലേറ്റു കരുവാളിച്ചു. ഒപ്പം ആഴത്തിലുള്ള മുറിവും. ദിവസങ്ങള്‍ കഴിഞ്ഞതോടെ ആ ഭാഗത്തെ തൊലി മുഴുവന്‍ നഷ്ടമായി. പിന്നീട് മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് മുറിവ് ഉണങ്ങിയത്. എന്നാല്‍ പൊള്ളലേറ്റ പാടുകള്‍ ഇപ്പോഴുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here