പീഡനക്കേസില്‍ പിടിയിലായ കോണ്‍ഗ്രസ് നേതാവ് പൊലീസിനെ വെട്ടിച്ച് മുങ്ങി; പഞ്ചായത്തംഗവും മണ്ഡലം ഭാരവാഹിയുമായ നേതാവിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം

കൊച്ചി: കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തംഗവും കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയുമായ ഷാജഹാന്‍ വട്ടക്കുടിയാണ് പീഡനശ്രമത്തിന് പിടിയിലായ ശേഷം ഒളിവില്‍ പോയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഷാജഹാന്‍ അയല്‍ വീട്ടില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പീഡന ശ്രമത്തിനിടെ വീട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ ഷാജഹാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മുങ്ങി. വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന ശീലം ഇയാള്‍ക്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനിടെ നെല്ലിക്കുഴി പതിനാലാം വാര്‍ഡ് അംഗമായ ഷാജഹാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് LDF രംഗത്തെത്തി. പീഡനക്കേസില്‍ പ്രതിയായ ഷാജഹാനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നില്ലന്ന ആരോപണവും ശക്തമായിട്ടുണ്ട്. മാത്രമല്ല ഇയാളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും പൊലീസും ശ്രമിക്കുന്നതായും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News