നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കണം: ആവശ്യവുമായി യുവജന കമ്മീഷന്‍ രംഗത്ത്

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ലക്കിടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് സംസ്ഥാന യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവും കമ്മീഷന്‍ പുറപ്പെടുവിച്ചു.

വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കുന്ന തരത്തിലുള്ള പ്രതിലോമകരമായ നടപടികള്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും, അദ്ധ്യായനം സുഗമമാക്കുന്നതിനുള്ള സാഹചര്യം കോളേജില്‍ ഒരുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

നെഹ്‌റു ഗ്രൂപ്പിന്റെ കീഴില്‍ ഒറ്റപ്പാലം ലക്കടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ്സെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാള്‍, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ തേടുകയുണ്ടായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടായശേഷമാണ് അധ്യയനം ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് അധ്യയനം സുഗമമാക്കാനുള്ള നടപടികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന് യുവജന കമ്മീഷന്‍ ഉത്തരവിട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News