അര്‍ണാബിനെതിരെ മോഷണകുറ്റം; വിശ്വാസവഞ്ചനയുടെ പേരിലും റിപ്പബ്ലിക് മേധാവി കോടതികയറും

ദില്ലി: റിപ്പബ്ലിക് ടിവിയുടെ സ്ഥാപകനും, മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ മോഷണകുറ്റത്തിന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ ചാനലാണ്. തങ്ങളുടെ ചാനലില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ തയ്യാറാക്കിയ ന്യൂസുകള്‍ റിപ്പബ്ലിക്കിലൂടെ പുറത്തുവിട്ടതാണ് ടൈംസ് നൗവിനെ പ്രകോപിപ്പിച്ചത്.

മാസങ്ങള്‍ക്കുമുന്‍പാണ് അര്‍ണബ് ടൈംസ് നൗവില്‍ നിന്നും രാജിവെച്ചത്. ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അര്‍ണബ് പുതിയ ചാനല്‍ പ്രഖ്യാപിച്ചുകൊണ്ട് ടൈംസ് നൗവില്‍ നിന്നും പുറത്തുപോകുന്നത്.
മെയ് 6 ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ചാണ് റിപ്പബ്ലിക് ടിവി സംപ്രേക്ഷണം ആരംഭിച്ചത്. ലാലു പ്രസാദ് യാദവും മുന്‍ ആര്‍.ജെ.പി എം.പി ഷഹാബുദ്ധീനുമായുള്ള ഓഡിയോ ടേപ്പും ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ശ്രീദേവിയും സുനന്ദ പുഷ്‌കറും തമ്മിലുള്ള ഓഡിയോ സംഭാഷണവും അര്‍ണബിന്റെ ചാനല്‍ പുറത്തുവിട്ടിരുന്നു.
ഈ രണ്ട് വാര്‍ത്തകളും തങ്ങളുടെ സ്ഥാനപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അര്‍ണബും ശ്രീദേവിയും എടുത്തതായിരുന്നെന്നാണ് ടൈംസ് നൗ ആരോപിക്കുന്നത്. തങ്ങളുടെ ചാനലിന് വേണ്ടി ഉപയോഗിച്ച വാര്‍ത്തകള്‍, അര്‍ണബ് സ്വന്തം ചാനലില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് ടൈംസ് നൗ നല്‍കിയ പരാതിയില്‍ പറയുന്നു.
മോഷണം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വസ്തുവകകളുടെ ദുരുപയോഗം എന്നീ കുറ്റകൃത്യങ്ങളാണ് ആരോപിച്ചിരിക്കുന്നത്. മെയ് 6 നും മെയ് 8 നും റിപ്പബ്ലിക് ടിവി സംപ്രേക്ഷണം നടത്തിയത് ബി.സി.സി.എല്ലിന്റെ ഐ.പി ആര്‍ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

അര്‍ണബിനെ കൂടാതെ ടൈംസ് നൗവിലെ മുന്‍ ജീവനക്കാരിയായിരുന്ന പ്രേമ ശ്രീദേവിക്കെതിരെയും ബെന്നറ്റ്, കോള്‍മാന്‍ ആന്‍ഡ് കോപ്പറേറ്റീവ് ലിമിറ്റഡ്‌കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരിലാണ് കേസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News