കുട്ടിയെ കടിച്ച നായക്ക് ക്യാപിറ്റല്‍ പണിഷ്‌മെന്റ്; ആദ്യം തടവ് ശിക്ഷ;പിന്നാലെ വധശിക്ഷയുമെത്തി

കറാച്ചി: അവസരം കിട്ടിയാള്‍ നായകള്‍ മനുഷ്യരെ കടിക്കുമെന്ന് ഏവര്‍ക്കും അറിയാം. അങ്ങനെ കടിക്കുന്ന നായകളെ ചിലപ്പോള്‍ കല്ലെടുത്തെറിയുകയോ മറ്റോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ കുട്ടിയെ കടിച്ച നായയെ കോടതി കയറ്റി വധശിക്ഷയ്ക്ക് വിധിച്ച വാര്‍ത്തയാണ് പാക്കിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അസിസ്റ്റന്റ് കമ്മിഷണറാണ് നായക്ക് വിചിത്രമായ ശിക്ഷ വിധിച്ചത്. നായ കുട്ടിയെ കടിച്ചു പരുക്കേല്‍പിച്ചെന്നും അതുകൊണ്ട് അതിനെ കൊല്ലണമെന്നുമാണ് അസിസ്റ്റന്റ് കമ്മിഷണര്‍ രാജ സലിം വിധിച്ചിരിക്കുന്നത്. മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണു വിധിയെന്നാണ് കമ്മീഷണറുടെ നിലപാട്.

വിചാരണക്കാലത്ത് നായ ഒരാഴ്ച തടവറയില്‍ കിടന്നെന്നു കൂടി അറിയണം. നായയുടെ കടിയേറ്റ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. ഒരാഴ്ചത്തെ തടവ് വാസം അനുഭവിക്കുന്നതിനിടയിലാണ് നായയെ തേടി വധശിക്ഷയെത്തിയിരിക്കുന്നത്. അതേസമയം കമ്മീഷണറുടെ തീരുമാനത്തിനെ നായയുടെ ഉടമ കോടതിയെ സമീപിച്ചിട്ടുണ്ട്‌

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like