കാണേണ്ട കാഴ്ച; ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്ക് പണം നല്‍കാനായി നൂറ്റമ്പതോളം സ്വകാര്യ ബസ്സുകളിലെ കണ്ടക്ടര്‍മാര്‍ ബക്കറ്റെടുത്തു

കൊച്ചി: സ്വകാര്യ ബസുകളില്‍ കയറിയ യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആദ്യമൊന്ന് ഞെട്ടി. ടിക്കറ്റിനു പകരം ബക്കറ്റുമായാണ് കണ്ടക്ടര്‍മാര്‍ ബസില്‍ കയറിയത്. ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ ചെലിവലേക്കുള്ള സഹായത്തിനായാണ് കണ്ടക്ടര്‍മാര്‍ ബക്കറ്റെടുത്തതെന്നറിഞ്ഞപ്പോള്‍ ഞെട്ടല്‍ സ്‌നേഹവാഴ്പുകളിലേക്ക് വഴിമാറി.

ടിക്കറ്റെടുക്കുന്നതിന് പകരം യാത്രക്കാരന് ഇഷ്ടമുള്ള തുക സംഭാവനയായി ബക്കറ്റില്‍ നിക്ഷേപിക്കാമെന്നായിരുന്നു കണ്ടക്ടര്‍മാര്‍ അറിയിച്ചത്. ബസ്സുടമകളുടെ പുതിയ കൂട്ടായ്മയായ കൊച്ചി വീല്‍സ് യുണൈറ്റഡിന്റെ ബസ്സുകളാണ് ആദ്യ ദിവസത്തെ വരുമാനം ഇത്തരത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി മാറ്റിവെച്ച് മാതൃക കാട്ടിയത്. കൊച്ചി വീല്‍സ് യുണൈറ്റഡ് കൂട്ടായ്മയിലെ അംഗമായ കെ.എം നവാസ് തന്നെ ഇക്കാര്യം വ്യക്തമാക്കി.

സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിനിധിക്ക് കൈമാറും. പാലാരിവട്ടം, ആലുവ, പുക്കാട്ടുപടി തുടങ്ങി 5 സ്ഥലങ്ങളില്‍ നിന്നാണ് കൊച്ചി വീല്‍സിന്റെ ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here