റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍; റബര്‍ ബോര്‍ഡ് മേഖല ഓഫീസുകള്‍ അടച്ച്പൂട്ടാനുള്ള നീക്കത്തിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റബ്ബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി ഇടപെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കി.

മേഖലാ ഓഫീസുകള്‍ പൂട്ടുന്നതിനെതിരെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്നും മന്ത്രി പറഞ്ഞു. ഇതിന് മുന്നോടിയായി റബ്ബര്‍ കൃഷിക്കാരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
നിയമസഭയില്‍ കെ.സി ജോസഫ്, കെ എം മാണി എന്നിവരുന്നയിച്ച ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം റബ്ബര്‍ ബോര്‍ഡിന്റെ കോതമംഗലം, കോട്ടയം വടവാതൂര്‍ മേഖലാ ഓഫീസുകളാണ് ഇതിനകം പൂട്ടിയത്. മേഖലാ ഓഫീസുകള്‍ സംയോജിപ്പിച്ച് പകുതിയായി വെട്ടികുറയ്ക്കാനാണ് നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here