കേരളത്തിലും കുട്ടിക്കടത്ത്; അനാഥാലയത്തിലേക്കെന്ന പേരില്‍ പാലക്കാടെത്തിച്ച 14 കുട്ടികളെ പൊലീസ് പിടികൂടി. ഗ്രേസ് കെയര്‍ മൂവ്‌മെന്റ് പ്രതിക്കൂട്ടില്‍

പാലക്കാട്: അംഗനവാടി ജീവനക്കാരുടെ ഗൃഹ സന്ദര്‍ശനത്തിനിടയിലാണ് പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ മേനോന്‍ പാറയിലെ ഒരു വീട്ടില്‍ ഉത്തര്യേന്തക്കാരായ 14 കുട്ടികളെ പാര്‍പ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വാടകവീട്ടില്‍ യാതൊരു രേഖകളുമില്ലാതെയാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു.

ഗ്രേസ് കെയര്‍ എന്ന സ്ഥാപനത്തിന്റെ ശാഖ പാലക്കാട് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ കൊണ്ടുവന്നതെന്നാണ് ഭാരവാഹികളുടെ വിശദീകരണം. രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പൊലീസ് ഇടപെട്ട് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. എന്നാല്‍, നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രേസ് കെയര്‍ മൂവ്‌മെന്‍െന്ന അനാഥാലയത്തിന് പാലക്കാട് സ്ഥാപനങ്ങളില്ലെന്നും, കുട്ടികളെ കൊണ്ടുവരാനുള്ള അനുമതിയില്ലെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

10 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ ശനിയാഴ്ചയാണ് ഇവിടെയെത്തിയത്. കുട്ടികളൊടൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഇയാളുള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം, കുട്ടികളുടെ രേഖകള്‍ അടുത്ത ദിവസം തന്നെ ഹാജരാക്കുമെന്ന് ഗ്രേസ് കെയര്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News