രാജസ്ഥാനില്‍ മലയാളി എഞ്ചിനീയറെ ഭാര്യവീട്ടുകാര്‍ വെടിവെച്ചുകൊന്നു; ദുരഭിമാനക്കൊലയെന്ന് പൊലീസ്

ജയ്പൂര്‍: പത്തനംതിട്ട സ്വദേശി അമിത് നായരാണ് ഭാര്യവീട്ടുകാരുടെ വെടിവെയ്പ്പില്‍ മരിച്ചത്. മലയാളി സിവില്‍ എഞ്ചിനീയറായ അമിതും ഭാര്യ മമത ചൗധരിയും ഒരുമിച്ച് താമസിക്കുന്ന വീട്ടിലായാണ് ബന്ധുക്കള്‍ ആക്രമണം നടത്തിയത്. സംഭവം ദുരഭിമാനക്കൊലയാണെന്ന നിഗമനത്തിലാണ് പൊലീസ്.
രണ്ട് വര്‍ഷം മുമ്പാണ് അമിത് നായര്‍ ജയ്പൂര്‍ സ്വദേശിനിയായ മമതയെ വിവാഹം കഴിച്ചത്. അമിതയുടെ വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമായിരുന്നില്ല. ഭാര്യ വീട്ടുകാര്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.
അമിതും മമതയും താമസിച്ചിരുന്ന ജയ്പൂരിലെ വീട്ടിലെത്തിയ ബന്ധുക്കളുടെ സംഘം ആക്രമണം നടത്തുകയായിരുന്നു. അമിതിനെ ക്രൂരമായി കൊലചെയ്ത ശേഷം മമതയെ പിടിച്ചുകൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ ഇത് തടഞ്ഞു.സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News