മൂന്ന് ഭാര്യമാരുള്ള മതപണ്ഡിതന്റെ തലാഖ് അപേക്ഷ മലപ്പുറം കുടുംബ കോടതി തളളി; തലാഖിന് നിയമസാധുതവേണമെന്ന അപേക്ഷയാണ് തള്ളിയത്

മലപ്പുറം: തലാഖിന് നിയമസാധുത തേടി അരീക്കോട് സ്വദേശി നല്‍കിയ അപേക്ഷയാണ് മലപ്പുറം കുടുംബ കോടതി തള്ളിയത്. ഇസ്ലാം നിര്‍ദേശിച്ച നടപടിക്രമം പാലിക്കാതെയുള്ള തലാഖ് അംഗീകരിക്കാനാകില്ലെന്നു കാണിച്ചായിരുന്നു നടപടി.

അരീക്കോട് സ്വദേശി അലി ഫൈസി 2012ലാണ് ഇസ്ലാമിക നിയമമനുസരിച്ച് ഭാര്യയെ തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയത്. യുവതി കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് ജീവനാംശവും നല്‍കി വന്നിരുന്നു. ഈ തലാഖിന് നിയമസാധുത ചോദിച്ചാണ് ഇയാള്‍ കുടുംബ കോടതിയിലെത്തിയത്.

എന്നാല്‍ ഇസ്ലാമിക നിയമമനുസരിച്ചും തലാഖിന് മതിയായ കാരണം വേണമെന്ന് കോടതി ചൂണ്ടികാട്ടി. തലാഖിന് ശേഷം മധ്യസ്ഥ ശ്രമം നടത്തിയതും ഫൈസിയ്ക്ക് കോടതിയില്‍ തെളിയിക്കാനായില്ല. ഇതുകുടി കണക്കിലെടുത്താണ് തലാഖ് അംഗീകരിക്കാതിരുന്നത്.
ഈ വിവാഹ ബന്ധം കൂടാതെ മത പണ്ഡിതന്‍ കൂടിയായ അലി ഫൈസിയ്ക്ക് മൂന്നു ഭാര്യമാരുണ്ട്.

മുത്ത്വലാക്കില്ലാതെ ഒരു ത്വലാഖ് മാത്രം ചൊല്ലി ഒന്നിലധികംപേരെ ഭാര്യമാരായി സ്വീകരിക്കുന്ന രീതിയും മുസ്ലിം സമുദായത്തിലുണ്ട്. ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണിതെന്ന വാദം ശക്തമാണ്. കോടതിയില്‍ പോയതോടെയാണ് ഈ ശ്രമം നടക്കാതിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News