കൊല്‍ക്കത്തയ്ക്ക് ജയം; ഏഴ് വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്ത കൊല്‍ക്കത്ത രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിനുളള ടിക്കറ്റ് സ്വന്തമാക്കി

ബംഗലൂരു: ഐ പി എല്‍ ക്വാളിഫയര്‍ രണ്ടിലേക്കുള്ള ടീമിനെ നിശ്ചയിക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു തകര്‍പ്പന്‍ ജയം. തകര്‍ത്ത് പെഴ്ത മഴയേയും ഹൈദരാബാദ് സണ്‍റൈസസിന്റെ പോരാട്ടത്തേയും ഏഴു വിക്കറ്റിനാണ് ഗംഭീറും സംഘവും തല്ലിതകര്‍ത്തത്. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നേരിടും.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുത്തു. ആദ്യ ഇന്നിംഗ്‌സിന് ശേഷമെത്തിയ മഴ മത്സരത്തിന്റെ ആവേശത്തെ ബാധിച്ചു. പിന്നീട് മത്സരം ആറോവറിലേക്കു വെട്ടിച്ചുരുക്കി വിജയലക്ഷ്യം 48 ആയി പുനര്‍നിര്‍ണയിച്ചു. ഇതോടെ കൊല്‍ക്കത്തന്‍ ജയം അനായാസമായി. 5.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യം കണ്ടു. 19 പന്തില്‍ 32 റണ്‍സെടുത്ത നായകന്‍ ഗൗതം ഗംഭീര്‍ തന്നെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു.

നേരത്തേ,ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍ ഹൈദരാബാദിനെ ബാറ്റിംഗിനു വിടുകയായിരുന്നു. 37 റണ്‍സെടുത്ത നായകന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് കൊല്‍ക്കത്തന്‍ ആക്രമണത്തെ ഫലപ്രദമായി നേരിട്ടത്. ഉമേഷ് യാദവിന്റെയും നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലിന്റെയും പ്രകടനമാണ് ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയ്ക്ക് നാശം വിതച്ചത്. നഥാന്‍ നെയ്ല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഉമേഷ് രണ്ടു വിക്കറ്റ് വീഴ്ത്തി. തോല്‍വിയോടെ ഹൈദരാബാദ് ടൂര്‍ണമെന്റില്‍നിന്നു പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News