കൊല്ലം: പള്ളിത്തോട്ടം സ്വദേശി രാജനാണ് സ്വന്തം കുട്ടിയോട് ക്രൂരത കാട്ടിയത്. ഭിന്നശേഷിയുള്ള രാഹുലിനെയാണ് പിതാവ് രാജന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടക്കുന്നതിന് കയ്യില്‍ കിട്ടിയത് വച്ച് പെരുമാറുകയായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ മുഖത്തും മുതുകത്തും സാരമായി പരിക്കേറ്റുു. അമ്മ സെലിനെ സാക്ഷിയാക്കിയായിരുന്ന മര്‍ദ്ദനം.
മര്‍ദ്ദനമേറ്റ കുട്ടി അവശനിലയിലാമെന്ന് പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ചാണ് മുത്തശ്ശി ലീല പള്ളിത്തോട്ടതെ വീട്ടിലെത്തി രാഹുലിനെ മോചിപ്പിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ജനിച്ചപ്പോള്‍ തന്നെ രാഹുലിന്റെ ജീവന്‍ രക്ഷിക്കാന്‍ 3 ശസ്ത്രക്രിയ വേണ്ടിവന്നു.
പ്രാഥമികാവശ്യങള്‍ പോലും നിറവേറ്റാന്‍ കുട്ടിക്കാവില്ല. പരസഹായവും തുടര്‍ ചികിത്സയും വേണമെന്നിരിക്കെയാണ് പരിചരണത്തെ കുറിച്ച് അവബോധമില്ലാത്ത രക്ഷിതാക്കളുടെ വക ശിക്ഷ. രാഹുലിന്റെ 13 വയസ്സുള്ള സഹോദരിയേയും ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്നത് ലീലയാണ് .കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.