ബാഹുബലിക്ക് A സര്‍ട്ടിഫിക്കറ്റ്; പതിനാറു വയസ്സിന് താഴെയുള്ളവര്‍ക്ക് സംഗപ്പൂരില്‍ ബാഹുബലി കാണാനാകില്ല

ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ വിജയം സ്വന്തമാക്കിയ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ആഗോള ശ്രദ്ധനേടി മുന്നേറുന്നതിനിടയിലാ് സംഗപ്പൂരില്‍ നിന്നും ആ വാര്‍ത്ത എത്തിയത്. ബാഹുബലിയുടെ രണ്ടാം ഭാഗം സിംഗപ്പൂരില്‍ എല്ലാവര്‍ക്കും കാണാനാകില്ല. 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമെ രാജ്യത്ത് ചിത്രം കാണാനാകു.

സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് ബാഹുബലിക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ചിത്രത്തിലെ വയലന്‍സ് രംഗങ്ങളാണ് തിരിച്ചടിയായത്. കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്തത്രയും അതിക്രമങ്ങളും ചോര ചൊരിച്ചിലും സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി.

ഇന്ത്യയിലും മറ്റ് പ്രമുഖ രാജ്യങ്ങളിലും സിനിമയിലെ വയലന്‍സ് പ്രശ്‌നമായിരുന്നില്ല. ഇന്ത്യയില്‍ ബാഹുബലി 2ന് ഒരൊറ്റ കട്ട് പോലുമില്ലാതെയാണ് അനുമതി ലഭിച്ചത്. യുദ്ധരംഗങ്ങളില്‍ സൈനികരുടെ തലവെട്ടുന്നതടക്കുള്ള ദൃശ്യങ്ങളാകും തിരിച്ചടിയായതെന്നും ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും ബോളിവുഡ് സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റാണ് കിട്ടാറുള്ളതെന്നും ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News