ഫിഫ സംഘം കൊച്ചിയില്‍; അണ്ടര്‍ 17 ലോകകപ്പ് വേദിയുടെ അന്തിമ പരിശോധനകള്‍ നടത്താനാണ് സംഘമെത്തിയത്

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് അവസാന വട്ട പരിശോധനയ്ക്കായി എത്തിയത്. മല്‍സര വേദിയായ കലൂര്‍ സ്റ്റേഡിയവും പരിശീലന വേദികളായ മഹാരാജാസ് ഗ്രൗണ്ട്, പനമ്പിള്ളി സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട് കോച്ചി വെളി, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഫിഫ സംഘം വിലയിരുത്തും. കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഗാലറിയുടെ മുകള്‍ത്തട്ടിലെ കസേരകള്‍ സ്ഥാപിക്കുന്ന പണിയാണ് ഇനി പൂര്‍ത്തായാകാനുള്ളത്. പരിശീലന വേദികളില്‍ പനമ്പിള്ളി സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട് കോച്ചി വെളി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഡ്രസിങ് റൂമിന്റെ കെട്ടിട നിര്‍മാണം അവശേഷിക്കുന്നുണ്ട്.

ഫിഫ നല്‍കിയ സമയപരിധി തിങ്കളാഴ്ച കഴിഞ്ഞിരുന്നെങ്കിലും ആദ്യഘട്ട നിര്‍മാണം ഈ സമയത്തിനകം തന്നെ പൂര്‍ത്താക്കിയതായി സംഘാടകര്‍ അറിയിച്ചു. ശേഷിക്കുന്ന നിര്‍മാണങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും ലോകകപ്പിന്റെ വേദി ലഭിക്കുന്നതിനെകുറിച്ച് ആശങ്ക വെണ്ടെന്നും കായിക മന്ത്രി എ.സി മൊയ്തീന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News