കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ദില്ലി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 60 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കേന്ദ്രമന്ത്രി അന്തരിച്ചത്. മധ്യപ്രദേശിലെ ബട്‌നഗറില്‍ വെച്ചായിരുന്നു അന്ത്യം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ദവെ.

അനില്‍ മാധവ് ദവെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കുള്ള പ്രമുഖര്‍ അനുശോചനമറിയിച്ചു. മരണം ഞെട്ടിക്കുന്നതെന്നും രാജ്യത്തിന് വലിയ നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ദവെ. നര്‍മ്മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ മുന്‍ നിര പോരാളിയായിരുന്നു അദ്ദേഹം.

ആര്‍ എസ് എസിലൂടെ പൊതുരംഗത്തെത്തിയ ദവെ 2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. 2016 ല്‍ പ്രകാശ് ജാവ്‌ദേക്കറിന് പകരക്കാരനായാണ് അദ്ദേഹം കേന്ദ്ര പരിസ്ഥിതി മന്ത്രിസ്ഥാനത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here