പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക്; ഇത്തവണ ജര്‍മനി, സ്‌പെയിന്‍, റഷ്യ രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം

ദില്ലി: ശ്രീലങ്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത വിദേശ സന്ദര്‍ശനത്തിന് തീരുമാനമായി. ഈ മാസം 29 ാം തിയതി നരേന്ദ്ര മോദിയുടെ അടുത്ത വിദേശ സന്ദര്‍ശനമാരഭിക്കും. ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് മോദി ഇത്തവണ സന്ദര്‍ശിക്കുക.

ജര്‍മനി, സ്‌പെയിന്‍, റഷ്യ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ തന്നെ മോദി കസഖ്സ്ഥാനിലേക്ക് വിമാനം കയറും. ജൂണ്‍ ഏഴ്, എട്ട് തിയതികളില്‍ നടക്കുന്ന ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനെന്ന എസ്‌സിഒ ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് പ്രധാനമന്ത്രി കസഖ്സ്ഥാനിലേക്ക് പോകുക.

അതിന് ശേഷം യുഎസ്, ഇസ്രയേല്‍ സന്ദര്‍ശനമുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പക്ഷെ യു എസ്, ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ അന്തിമ തിയതി തീരുമാനിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News