ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ മാറിടത്തില്‍ പിടിച്ച ബിബിസി റിപ്പോര്‍ട്ടറെ യുവതി തല്ലി; ലൈവ് വീഡിയോ ചര്‍ച്ചയാകുന്നു

ലണ്ടന്‍: ന്യൂസ് ചാനലുകളുടെ ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ അവിചാരിതമായി പലതും സംഭവിക്കാറുണ്ട്. ഒരു ചെറിയ അബദ്ധം പോലും വലിയ വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ അബദ്ധം പറ്റിയാല്‍ നല്ല തല്ലും കിട്ടുമെന്നാണ് ബി ബി സി റിപ്പോര്‍ട്ടര്‍ ബെന്‍ ബ്രൗണ്ടിന്റെ അനുഭവം കാട്ടിത്തരുന്നത്.

കഴിഞ്ഞ ദിവസം ബിബിസിയിലെ ബെന്നിന്റെ ലൈവ് റിപ്പോര്‍ട്ടിംഗിനിടെയാണ് സുഖകരമല്ലാത്ത അനുഭവമുണ്ടായത്. ബ്രാഡ്‌ഫോര്‍ഡിലെ നോര്‍മ്മാന്‍ സ്മിത്തുമായുള്ള ബെന്‍ ബ്രൗണിന്റെ ഒരു ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ തന്റെ അടുത്തു നിന്നും അവിചാരിതമായി ഒരു യുവതി ഷോട്ടിലേക്ക് കയറി വന്നത് ബെന്‍ തടഞ്ഞു.

സംസാരിക്കാനായി തന്റെ അടുത്തേക്ക് വരുന്ന അവരെ ബെന്‍ വലതു മാറിടത്തില്‍ പിടിച്ച് മാറ്റി നിര്‍ത്തുകയായിരുന്നു. ഫ്രെയിമില്‍ നിന്നും മാറാനൊരുങ്ങുന്ന അവരുടെ മാറിടത്തില്‍ ബെന്നിന്റെ കൈ പതിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞെട്ടിപ്പോയ യുവതി ബ്രൗണിന്റെ ഷോള്‍ഡറില്‍ ഇടിച്ചശേഷമാണ് നടന്നകന്നത്.

സംഭവം സമൂഹമാധ്യങ്ങളില്‍ വലിയതോതില്‍ ചര്‍ച്ചയായിട്ടുണ്ട്. വിഡിയോ വൈറലായതോടെ വിശദീകരണവുമായി ബെനും ട്വിറ്ററിലെത്തി. മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും പ്രക്ഷേപണം തടസ്സപ്പെടാതിരിക്കാന്‍ തടസ്സം തട്ടി നീക്കാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ബെനിന്റെ വിശദീകരണം. എന്നാല്‍ ബെനിന്റെ പ്രവൃത്തിക്കെതിരെ പ്രതിഷേധം ഇപ്പോഴും ശക്തമാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel