ഫ്‌ളോറിഡയിലാണ് ശോകപര്യവസായിയായ ഈ ചുംബനനാടകം നടന്നത്. കഥയിലെ നായകന്‍ റോണ്‍ എന്ന ചെറുപ്പക്കാരന്‍. നായികയ്ക്ക് പേരില്ല. വേണമെങ്കില്‍ നാഗിനി എന്നു വിളിക്കാം. കൃത്യമായിപ്പറഞ്ഞാല്‍ ഒരു പാമ്പ്.
അതിസാഹസികമായിരുന്നു റോണിന്റെ തീരുമാനം. താന്‍ പാമ്പിനെ ചുംബിക്കും. അതും മുഖാമുഖം. എന്നുവച്ചാല്‍, ചുണ്ടുകൊണ്ട് ചുണ്ടില്‍. അതോ, റാറ്റില്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പിനെ. ഒരു അമേരിക്കന്‍ വിഷപ്പാമ്പാണ് റാറ്റില്‍.
ആ പ്രകടനചുംബനമാണ് ഇങ്ങനെ ഒടുങ്ങിയത്. മുഖാമുഖചുംബനത്തിനൊരുങ്ങിയ റോണിന് പാമ്പിന്റെ കടിയേറ്റു. അതോടെ, സാഹസികപ്രകടനം നിര്‍ത്തി. റോണിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേയ്ക്കു നീക്കി.
റോണ്‍ സുഖം പ്രാപിക്കുന്നുവെന്നാണ് ഒടുവിലത്തെ വാര്‍ത്ത.
Get real time update about this post categories directly on your device, subscribe now.