സംവരണമുള്ള കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി രഹസ്യമായി രേഖപ്പെടുത്തണം; എസ്എസ്എല്‍സി ബുക്കിലും മറ്റും ജാതി വരരുത്; അവര്‍ക്ക് സംവരണം കിട്ടണം; അപമാനം ഒഴിവാകുകയും വേണം; നിര്‍ദ്ദേശം കവി കുരീപ്പുഴ ശ്രീകുമാറിന്റേത്

വിദ്യാലയ പ്രവേശനത്തിന് ജാതി രേഖപ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ബന്ധം ഉണ്ടാവുകയില്ല എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തെ കവി സ്വാഗതം ചെയ്തു. കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ടുവരുന്ന രക്ഷകര്‍ത്താവിനോട് അപേക്ഷാ ഫോറത്തില്‍ കുട്ടിയുടെ ജാതി ചേര്‍ക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി രേഖപ്പെടുത്തേണ്ടതില്ല എന്ന ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഉത്തരവ് ഇംഗ്ലീഷിലാണ്. പുതുക്കിയതും വ്യക്തതയുള്ളതുമായ ഉത്തരവ് ഇതില്‍ വേണം. ഉത്തരവിന്റെ വലിയ പകര്‍പ്പ് വിദ്യാലയത്തിന്റെ ചുമരില്‍ പതിക്കണമെന്നും കവി പറയുന്നു.

സംവരണാനുകൂല്യങ്ങള്‍ ആവശ്യമുള്ള കുടുംബങ്ങളുണ്ട്. ഇവരുടെ ജാതി സ്‌കൂളുകളില്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതാണ്. എസ്എസ്എല്‍സി ബുക്ക് അടക്കമുള്ള രേഖകളില്‍നിന്നും ഈ അപമാനം ഒഴിവാക്കണമെന്നും കുരീപ്പുഴ നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here