തകര്‍ത്തു; തിമിര്‍ത്തു; കിടുക്കി; ഗോദയിലെ പാട്ട് കേട്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു

യുവ നടന്‍ ടോവിനോ തോമസ് നായകനാകുന്ന ഗോദയിലെ ഗാനമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഗുസ്തി പ്രമേയമാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം തീയറ്ററുകളിലെത്താന്‍ കാത്തിരിക്കവെയാണ് ആരാധകരെ ആനന്ദത്തിലാറാടിച്ച് ഗാനമെത്തിയത്. നായിക വാമിഖ ഗബ്ബിയാണ് ഗാനത്തേക്കാളും ഏവരുടേയും മനസ്സ് കവര്‍ന്നത്.

പഞ്ചാബിയായ നായിക വാമിഖ ഗബ്ബി തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.
പൊന്നിന്‍ കണിക്കൊന്ന എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. മനു മഞ്ജിത്ത് രചിച്ച ഗാനത്തിന് ഈണമിട്ടത് ഷാന്‍ റഹ്മാനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News