
തിരുവനന്തപുരം: മലയാള സിനിമയില്‍ വനിതകള്‍ക്ക് മാത്രമായി പുതിയ സംഘടന വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്.
മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സന്റ്, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സിനിമാ സംഘടനാ പിറക്കുന്നത്.
സംഘടനയുടെ പ്രതിനിധികള്‍ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here