ഇതാണ് ബോളിവുഡ് പറഞ്ഞ സല്ലുഭായ്; ആയിരംപേരെ അണിനിരത്തിയുള്ള സല്‍മാന്റെ നൃത്തം തരംഗമാകുന്നു

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ട്യൂബ്‌ലൈറ്റിലെ ഗാനമാണ് തരംഗമാകുന്നത്. ഏക് ഥാ ടൈഗര്‍, ബജ്‌റംഗി ഭായ്ജാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍മാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബാഹുബലിയുടെ കളക്ഷന്‍ റെക്കോഡുകള്‍ക്ക് ഭീഷണിയുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിലെ ആദ്യഗാനം പ്രതീക്ഷകളെ വാനോളമെത്തിക്കുന്നതാണ്.
ചിത്രത്തിലെ റേഡിയോ സോങ്ങാണ് ഇത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികള്‍. കമാല്‍ ഖാനും അമിത് മിശ്രയും ചേര്‍ന്നാണ് ആലാപനം. പ്രിതമിന്റേതാണ് സംഗീതം. അക്ഷദീപ് സെന്‍ഗുപ്തയുടേതാണ് അഡീഷണല്‍ വോയ്‌സ്. സൗരവ് റോയ് ആണു മ്യൂസിക് പ്രോഗ്രാമിങ് ചെയ്തത്. രാജസ്ഥാനിലെ ജയിപൂരിലെ ജഗത്പുരയെ അനുസ്മരിക്കുന്ന വിധത്തിലാണ് മുംബൈയില്‍ സെറ്റിട്ടത്. പാട്ടു രംഗത്തില്‍ സല്‍മാനൊപ്പം ആടാനും പാടാനും അണി നിരക്കുന്നതാകട്ടെ ആയിരം പേരും.

യുട്യൂബില്‍ പാട്ട് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ കോടിക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുക. ഇഷ തല്‍വാറും സല്‍മാന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്. 1962ലെ ഇന്തോചൈന യുദ്ധമാണ് ‘ട്യൂബ്‌ലൈറ്റി’ന്റെ പശ്ചാത്തലം. ചൈനീസ് താരം സൂസുവാണ് ചിത്രത്തില്‍ സല്‍മാന്റെ നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News