തന്റെ നായിക മിനി റിച്ചാര്‍ഡ്; സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം

നടി മിനി റിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റിന്റെ നായികയായി എത്തുന്നു എന്ന വാര്‍ത്ത ഒരു മലയാള സിനിമാ വാരികയാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലാവും ചിത്രീകരണമെന്നും മിനി തന്നെ സിനിമ നിര്‍മ്മിക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍. ഒരു ഇന്ത്യന്‍ യുവാവിന്റെയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സിനിമാ വാരികയെ ഉദ്ധരിച്ച് മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്തിരുന്നു. ഇതോടെയാണ് വാര്‍ത്തയ്‌ക്കെതിരെ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

‘ആരാണ് ഈ മിനി റിച്ചാര്‍ഡ്. ആ കുട്ടിയെ എനിക്കറിയില്ല. ആരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.’-സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. മിനി റിച്ചാര്‍ഡിനെ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന് വിശേഷിപ്പിക്കുന്നതിലും സന്തോഷ് അതൃപ്തി അറിയിച്ചു. താന്‍ അവരുടെ നായകനായി അഭിനയിക്കുന്നുവെന്ന് വാര്‍ത്ത നല്‍കിയവര്‍, അതിന് മുമ്പ് തന്നോട് അന്വേഷിക്കണമായിരുന്നുവെന്നും പണ്ഡിറ്റ് വ്യക്തമാക്കി.

അതേസമയം, മമ്മൂട്ടിക്കൊപ്പമുള്ള പുതിയ സിനിമയുടെ തിരക്കുകളിലാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ്. ഉരുക്കു സതീശന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാ വിലാസങ്ങള്‍ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂക്ക നായകനായ സിനിമയിലേക്ക് സന്തോഷിന് ക്ഷണം ലഭിക്കുന്നത്. മമ്മൂക്കയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് കോമ്പിനേഷന്‍ രംഗങ്ങള്‍ ചെയ്തതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News