ഉന്നത വിജയം നേടിയ പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് പുറത്ത്

കണ്ണൂര്‍: പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പരീക്ഷയിലെ മികച്ച നേട്ടത്തിന് നാട്ടുകാര്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമായിരുന്നു റഫ്‌സീനയുടെ മരണം. മാതാവ് റഹ്മത്ത് ജോലിക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ മകളെ കണ്ടെത്തിയത്.

നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടിലാണ് റഫ്‌സീനയും കുടുംബവും താമസിച്ചിരുന്നത്. ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു റഫ്‌സീന. പ്ലസ്ടുവില്‍ മുഴുവന്‍ മാര്‍ക്ക് നേടിയതുള്‍പ്പെടെ 1200ല്‍ 1180 മാര്‍ക്ക് റഫ്‌സീന നേടിയിരുന്നു. തുടര്‍ന്ന് ഉന്നതപഠനത്തിന് ഒരുങ്ങുന്നതിനിടയാണ് അപ്രതീക്ഷിതമായ മരണം.

‘എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാന്‍ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ?’ റഫ്‌സീനയുടെ ആത്മഹത്യാ കുറിപ്പ് എന്ന കരുതപ്പെടുന്ന കത്തിലെ വരികളാണിത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനങ്ങള്‍ക്കിടയില്‍ നിന്ന് റഫ്‌സീന എന്തിന് മരണത്തിലേക്ക് നടന്നുവെന്നത് ദുരൂഹമായി തുടരുന്നു.

ആബുട്ടിയാണ് റഫ്‌സീനയുടെ പിതാവ്. മന്‍സീന, മഹ്‌റൂഫ് എന്നിവരാണ് സഹോദരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News