പ്രണയമാണ് വലുത്, അധികാരമല്ല’; പ്രണയത്തിന് വേണ്ടി രാജപദവി ഉപേക്ഷിച്ച് ഈ രാജകുമാരി

ടോക്കിയോ: പ്രണയത്തിന് വേണ്ടി രാജകീയ സ്ഥാനങ്ങള്‍ ഉപേക്ഷിച്ച ജാപ്പനീസ് രാജകുമാരി മാകോ ലോകമാധ്യമങ്ങളില്‍ ഇടംനേടുന്നു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് രാജകീയ ജീവിതവും സൗകര്യങ്ങളും യുവറാണി ഉപേക്ഷിച്ചത്.

രാജകുടുംബത്തിനുള്ളില്‍ നിന്നോ, അല്ലെങ്കില്‍ മറ്റു വലിയ കുടുംബങ്ങളില്‍ നിന്നു മാത്രമാണ് ജാപ്പനീസ് രാജകുടുംബത്തിലുള്ളവര്‍ വിവാഹം കഴിക്കുക. അത് ലംഘിക്കുന്നവര്‍ക്ക് പിന്നെ രാജപദവികളില്‍ തുടരാന്‍ അധികാരമില്ല. ഇവിടെയാണ് മാകോ വ്യത്യസ്തയായത്. തന്റെ പ്രണയത്തിന് വേണ്ടി രാജപദവി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് മാകോ.

ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ പേരകുട്ടിയാണ് 25 വയസുകാരിയായ മാകോ. ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് ലെയ്സ്റ്ററില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ശേഷം മ്യൂസിയത്തില്‍ ഗവേഷകനായ കെയ് കൊമര്‍ ആണ് മാകോയുടെ പ്രതിശ്രുത വരന്‍.

അഞ്ചുവര്‍ഷം മുമ്പ് ടോക്കിയോയിലെ റസ്റ്ററന്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആദ്യകാഴ്ചയില്‍ത്തന്നെ ഇരുവരും പ്രണയത്തിലായി. രാജകുടുംബാംഗങ്ങളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. പദവികള്‍ ഒന്നുമുണ്ടാവില്ലെങ്കിലും മകളുടെ വിവാഹം ആഡംബരമായി തന്നെ നടത്താനാണ് രാജകുടുംബത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here