ഡൊണാള്‍ഡ് ട്രംപിന് പകരം നിര്‍ണായക യോഗത്തില്‍ മകള്‍ അധ്യക്ഷയായി. വൈറ്റ് ഹൗസ് യോഗം വിവാദത്തില്‍

ന്യൂയോര്‍ക്: മക്കള്‍ രാഷ്ട്രീയം പുതിയ ഒരു കാര്യമല്ല. രാഷ്ട്രീയത്തില്‍ എല്ലാക്കാലത്തും അത് നടപ്പ് സമ്പ്രദായമാണ്. പക്ഷെ മക്കളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെയായിരിക്കും രംഗപ്രവേശം ചെയ്യുക. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക അച്ഛന്‍ പങ്കെടുക്കേണ്ട യോഗത്തില്‍ അധ്യക്ഷത വഹിച്ച് വിവാദത്തില്‍ പെട്ടു.

മനുഷ്യക്കടത്ത് സംബന്ധിച്ചുള്ള നിര്‍ണായക വൈറ്റ് ഹൗസ് യോഗത്തിലാണ് ഇവാന്‍ക അധ്യക്ഷയായത്. കോസ്റ്റ്ഗാര്‍ഡ് കേഡറ്റുകളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാനുള്ളതുകൊണ്ടായിരുന്നു ട്രംപ് മകളെ യോഗത്തിനയച്ചത്. കോസ്റ്റ്ഗാര്‍ഡ് കേഡറ്റുകളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കവെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും പ്രതിനിധികളും നിയമ വിദഗ്ധരും യോഗത്തിലുണ്ടായിരുന്നു.റൂസ് വെല്‍റ്റ് റൂമില്‍ വെച്ചായിരുന്നു യോഗം.

രാജ്യത്തും ലോകത്തും നടക്കുന്ന മനുഷ്യക്കടത്തിനെക്കുറിച്ച് യോഗത്തെ അഭിസംബോധനചെയ്ത് ഇവാന്‍ക ട്രംപ് സംസാരിച്ചു.മനുഷ്യക്കടത്ത് വിരുദ്ധ വാരം ആചരിക്കുന്നതിനെക്കുറിച്ചാണ് ഇവാന്‍ക സംസാരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അച്ഛന് പകരം മകള്‍ സുപ്രധാനയോഗത്തില്‍ പങ്കെടുത്തത് വലിയ വിവാദമായി മാറിയിട്ടുണ്ട്.

പലകോണില്‍ നിന്നും ഇതിനോടകം രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഭരണത്തില്‍ ട്രംപിന്റെ കുടുംബാധിപത്യമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കൂടാതെ സുപ്രധാന നടപടികളെടുക്കുന്നതില്‍ ട്രംപില്‍ ഇവാന്‍ക സ്വാധീനം ചെലുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സംഭവമെന്നും വിലയിരുത്തലുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News