മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദം ഏവര്‍ക്കും അറിയാവുന്നതാണ്. ബാല്യ കാലം മുതലുള്ള ബന്ധം ഇരുവരും ഇന്നും അതുപോലെ തുടരുകയാണ്. അതിനിടയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് ഇരുവരുടേയും മക്കള്‍ ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ്.
പൊതുവെ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്ത പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകള്‍ കല്യാണിയും ഒരുമിച്ചുള്ള സെല്‍ഫിയാണ് ചലച്ചിത്രലോകത്തെ പുതിയ സംസാര വിഷയം. ബാല്യകാല സുഹൃത്തുക്കളായ പ്രണവിന്റെയും കല്യാണിയുടേയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും സോഷ്യല്‍ മീഡിയയും അത് ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധത്തെ നിറഞ്ഞ കയ്യടിയോടെയാണ് ഏവരും സ്വീകരിക്കുന്നത്.
ജിത്തുജോസഫ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. നേരത്തെ പാപനാശമടക്കമുള്ള സിനിമയില്‍ പ്രണവ് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.