മല്യയ്ക്ക് പിന്നാലെ കാര്‍ത്തി ചിദംബരവും ലണ്ടനില്‍; സി.ബി.ഐ അന്വേഷണത്തിനിടെ കാര്‍ത്തി മുങ്ങിയോ എന്ന് സംശയം; ആശങ്കവേണ്ടെന്ന് ചിദംബരം

ദില്ലി: അനധികൃത ഇടപാടുകളുടേ പേരില്‍ സി ബി ഐ അന്വേഷണം നടക്കുന്നതിനിടെ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ലണ്ടനില്‍ പോയത് ചര്‍ച്ചയാകുന്നു. ഐ എന്‍ എക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡില്‍ അനധികൃത ഇടപെടലും സ്വാധീനവും ചെലുത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസം സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കാര്‍ത്തി വിമാനം കയറിയത്.

കേസ് നടക്കുന്നതിനിടെ കാര്‍ത്തി ലണ്ടനിലേക്ക് പോയത് എന്തിനാണെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. നേരത്തെ വിജയ് മല്യ മുങ്ങിയതിനോട് പോലും കാര്‍ത്തിയുടെ യാത്രയെ പലരും താരതമ്യം ചെയ്യുന്നുണ്ട്. കാര്‍ത്തിക്ക് വിദേശത്ത് വന്‍ അനധികൃത സമ്പാദ്യം ഉണ്ടെന്ന ആരോപണവുമായി നേരത്തേ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തിയിരുന്നു.
എന്നാല്‍ മകന്റെ യാത്രയില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ചിദംബരം പ്രതികരിച്ചു. കാര്‍ത്തിക്ക് യാത്ര ചെയ്യുന്നതിന് നിരോധനമില്ലെന്നും ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. കുറേ ദിവസം മുമ്പ് തന്നെ യാത്ര തീരുമാനിച്ചതാണെന്നും ഉടന്‍ തന്നെ തിരിച്ചുവരുമെന്നും കാര്‍ത്തിയും വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here