കൊല്ലം: പത്തനാപുരത്ത് സിവില്‍ സപ്ലൈസ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിനു മുകളിലാണ് കത്തികരിഞ്ഞ നിലയില്‍ മനുഷ്യന്റേതെന്നു കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. ഫോറന്‍സിക്ക് വിദഗ്ദ്ധരുടെ പ്രാഥമിക പരിശോധനയില്‍ തലയൊട്ടികലുടെ ഭാഗങ്ങള്‍ പലയിടത്ത് നിന്നായി കണ്ടെടുത്തു.
അസ്തിയുടെ കാലപ്പഴക്കമടക്കം പരിശോധിക്കുകയാണ്. സത്രീയുടേതാണൊ പുരുഷന്റേതൊണൊ എന്നറിയാന്‍ മെഡിക്കല്‍ സംഘവും പരിശോധന നടത്തും. വൃദ്ധസദനത്തിനായി പ്രവാസി കൂട്ടായ്മയിലൂടെ നിര്‍മ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അടുത്തകാലത്താണ് സിവില്‍ സപ്ലൈസിന്റെ ഗോഡൗണ്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ഇവിടുത്തെ തൊഴിലാളികളാണ് കത്തികരിഞ്ഞ അസ്ഥികള്‍ കണ്ടത്. അടുത്ത കാലത്ത് കാണാതായവരുടെ വിവരങ്ങള്‍ പത്തനാപുരം പൊലീസ് ശേഖരിക്കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.