മുഖ്യമന്ത്രി ഉറപ്പ് നല്‍കി; മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ നാലു ദിവസമായി നടത്തി വന്ന സമരം അവസാനിച്ചു

മഞ്ചേരി: ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നും കോളേജിനോടുള്ള അവഗണന അവസാനിപ്പണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. വിദ്യാര്‍ഥി സമരം അവസാനിപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ഫലം കാണുകയായിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും ഉടന്‍ തന്നെ പരിഹാരമുണ്ടാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നാലുദിവസമായ നടന്നുവന്ന സമരത്തിനാണ് ഇതോടെ അവസാനമായത്. ക്ലാസുകളില്‍ നിന്ന് അവധിയെടുത്താണ് വിദ്യാര്‍ഥികള്‍ സമരം നടത്തിവന്നത്. വിഷയം നിയമസഭയിലും ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here