കൊച്ചി മെട്രോ ശരിയായി; ഉദ്ഘാടനം ഈ മാസം 30ാം തിയതി നടന്നേക്കും ; ആലുവയില്‍ ഉദ്ഘാടനചടങ്ങുകള്‍

കൊച്ചി: സംസ്ഥാന വികസന സ്വപ്‌നത്തിന് സാക്ഷാത്കാരം. കൊച്ചി മെട്രോ ഈ മാസം 30ാം തിയതി ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്കുള്ള സമ്മാനമായാണ് കൊച്ചി മെട്രോ ഓടിത്തുടങ്ങുക. ഉദ്ഘാടന ചടങ്ങുകള്‍ ആലുവയില്‍ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി വിശദീകരിച്ചു. ഈ മാസം 20 മുതല്‍ അടുത്തമാസം 5 വരെയാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുക. ഇതിനിടയില്‍ മെട്രോ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ട്രയല്‍ റണ്ണുകളെല്ലാം പൂര്‍ത്തിയായിരുന്നു. കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here