മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ജി വിജയന്‍ നിര്യാതനായി; മുഖ്യമന്ത്രി അനുശോചിച്ചു

വയനാട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജനയുഗം പത്രത്തിന്റെ വയനാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ വി.ജി. വിജയന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു 53 കാരനായ വിജയന്‍. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

വിജയന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വയനാട്ടിലെ ആദിവാസി വിഭാഗത്തിന്റെ കഷ്ടതകള്‍ പുറം ലോകത്തെ അറിയിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്ന അദ്ദേഹം മികച്ച പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദീര്‍ഘകാലം മലയാള മനോരമ ലേഖകനായിരുന്നു അദ്ദേഹം. അഖിലേന്ത്യ കിസാന്‍ സഭയുടെ കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി സ്ഥാനവും നിലവില്‍ വഹിച്ചു വരികയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം കല്‍പ്പറ്റ എമിലിയിലെ വീട്ടുവളപ്പില്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News