തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ കടുക് ഉപയോഗിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഐകകണ്‌ഠേനെയാണ് സഭ പ്രമേയം പാസ്സാക്കിയത്. കേന്ദ്ര തീരുമാനത്തിനെതിരെ നേരത്തെ തന്നെ സംസ്ഥാനം നിലപാട് വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷവും പ്രമേയത്തെ പൂര്‍ണമായും പിന്തുണച്ചു. ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗത്തിനെതിരായ പ്രതിഷേധം നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നതായി പ്രമേയം അവതരിപ്പിച്ച കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്നും സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൃഷിക്കും കൃഷിക്കാര്‍ക്കും ജനങ്ങള്‍ക്കും ദോഷകരമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി