നഗ്നതാ പ്രദര്‍ശനം; ഹോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സ് മാപ്പ് പറയില്ല; വിഡിയോ വൈറലായതിന് പിന്നാലെ നടിയുടെ പ്രതികരണം

ലണ്ടന്‍: ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് പലപ്പോഴും നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന ചിത്രമായ റെഡ് സ്പാരോയില്‍ താരം വലിയ തോതിലുള്ള നഗ്‌നതാ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്ന് നേരത്തെ വിവാദമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഡാന്‍സിനിടയില്‍ നഗ്നതാ പ്രദര്‍ശനം കാട്ടിയെന്ന വിവാദം തലപൊക്കിയത്.

ഒരു ക്ലബ്ലിലെ പോള്‍ ഡാന്‍സിനിടെയായിരുന്നു സംഭവം. അമേരിക്കന്‍ നടിയുടെ നഗ്നത എന്ന പേരില്‍ സെലിബ്രിറ്റി വെബ്‌സൈറ്റായ റാഡര്‍ ഓണ്‍ലൈനാണ് വിഡിയോ പുറത്തുവിട്ടത്. ഡാന്‍സിനിടയില്‍ ടോപ്പ് മാറിയതാണ് പുലിവാലായത്. ഓസ്‌കാര്‍ സ്വന്തമാക്കിയിട്ടുള്ള നടിയുടെ നഗ്നത വലിയ തോതില്‍ ആഘോഷിക്കപ്പെടുകയായിരുന്നു.

ഇതിനുപിന്നാലെയാണ് നടി മാപ്പ് പറയണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നാണ് നടിയുടെ പ്രതികരണം. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജെന്നിഫര്‍ ലോറന്‍സ് നിലപാട് വ്യക്തമാക്കിയത്.

Look,Nobody wants to be reminded that they tried to dance on a stripper pole by the internet. It was one of my best…

Posted by Jennifer Lawrence on Wednesday, May 17, 2017

താരത്തിന്റെ പുതിയ ചിത്രമായ റെഡ് സ്പാരോ എത്താനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഒരു കടുത്ത ആര്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഫ്രാന്‍സിസ് ലോറന്‍സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക, അക്രമ ഉള്ളടക്കമുള്ള സിനിമകളെയാണ് ആര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്‌

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here