പ്രണവ് മോഹന്‍ലാലിന്റെ പേരില്‍ തട്ടിപ്പ്; കുടുങ്ങരുതെന്ന് ജീത്തു ജോസഫ്

പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ പേരില്‍ ഒരു സംഘമാളുകള്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സിനിമയിലേയ്ക്ക് കാസ്റ്റിംഗ് കോള്‍ നടത്തുന്നെന്ന വ്യാജേന ചിലര്‍ കാശ് ആവശ്യപ്പെട്ട് ചിലരെ കബളിപ്പിച്ചതായി അറിയാന്‍ സാധിച്ചിട്ടുണ്ടെന്നും ആരാധകര്‍ ഇതില്‍ വീഴരുതെന്നും ജീത്തു ജോസഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു. സിനിമയുടെ സ്‌ക്രിപ്റ്റ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രം സംബന്ധിച്ച അറിയിപ്പുകള്‍ തന്റെ ഫേസ്ബുക്ക് പേജി വഴി പ്രേക്ഷകരെ അറിയിക്കുമെന്നും ജീത്തു ജോസഫ് അറിയിച്ചു.

‘ഞാന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരില്‍ കാശ് ആവശ്യപ്പെടുന്നതായും പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇത് തികച്ചും തെറ്റായ വാര്‍ത്തയാണ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാസ്റ്റിംഗിനേ പറ്റിയോ കാസ്റ്റിംഗ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല. അറിയിപ്പുകള്‍ എല്ലാം എന്റെ ഒഫീഷ്യല്‍ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും. ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയില്‍പ്പെടുന്നവര്‍ ദയവായി അറിയിക്കുക..!!!’-ജീത്തു ജോസഫ് പറയുന്നു.

ഊഴത്തിന് ശേഷം ജീത്തു ഒരുക്കുന്ന ഈചിത്രം ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News