
ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും മകള്‍ക്ക് മറിയം അമീറാ സല്‍മാന്‍ എന്ന് പേരിട്ടു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രേഷ്മ ഗ്രേസാണ് കുഞ്ഞിന്റെ പേര് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മകളുടെ പിറവി അറിയിച്ചുകൊണ്ട് ദുല്‍ഖര്‍ അയച്ച താങ്ക്‌സ് കാര്‍ഡാണ് രേഷ്മ ഷെയര്‍ ചെയ്തത്. ഈ കാര്‍ഡിലാണ് ദുല്‍ഖര്‍ മകളുടെ പേര് പറയുന്നത്.
കത്തില്‍ പറയുന്നത് ഇങ്ങനെ: ‘ഞങ്ങള്‍ക്ക് ആഗ്രഹിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി ഞങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു. ഞങ്ങളുടെ മകളുടെ പിറവിയുടെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ അതിയായ ആനന്ദമാണുള്ളത്. മരിയം ആമീറ സല്‍മാന്‍. അവളുടെ സൂപ്പര്‍ എക്‌സൈറ്റഡ് രക്ഷിതാക്കളില്‍ നിന്ന്. അമാലും ദുല്‍ഖറും.’
മെയ് അഞ്ചിന് ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍ തന്നെയാണ് മകള്‍ പിറന്ന കാര്യം അറിയിച്ചത്. അന്ന് കുറിച്ചത് ഇങ്ങനെ: ‘എല്ലാ സ്‌നേഹത്തിനും ഞങ്ങള്‍ക്കുമേല്‍ ചൊരിയുകയാണ്. ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹംല ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നം സത്യമായിരിക്കുകയാണ്. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു’.
ഇതിനിടെ കുഞ്ഞിന്റെ ചിത്രമെന്ന പേരില്‍ ചില ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു. കുഞ്ഞിന്റെ ഫോട്ടോകള്‍ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here