ആലപ്പുഴയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍; വിവരം പുറത്തറിഞ്ഞത് മൃതദേഹം മറവുചെയ്യാന്‍ ശ്രമിച്ചപ്പോള്‍

ആലപ്പുഴ: ഹരിപ്പാട് യുവതിയെ വീടിനുള്ളില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെ(35)യാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാധവ ജംഗ്ഷന് സമീപത്തെ വാടകവീട്ടിലാണ് സംഭവം. മൃതദേഹം മറവുചെയ്യാനായി പള്ളിപ്പാട് സ്വദേശിയായ ഒരാളെ വേണു വിളിച്ചുവരുത്തിയിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ഹരിപ്പാട് പൊലീസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News