എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ആഘോഷങ്ങള്‍ നാളെ മുതല്‍; തുടക്കം കുറിക്കുന്നത് വിവിധ വികസന, ക്ഷേമ പദ്ധതികള്‍ക്ക്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനം. മേയ് 20 മുതല്‍ ജൂണ്‍ അഞ്ചു വരെ വിവിധ വികസന, ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 20ന് റാന്നി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.

25ന് മന്ത്രിസഭാ വാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നെയ്യാറില്‍ നിന്നും അരുവിക്കരയില്‍ വെളളമെത്തിക്കാന്‍ പ്രയത്‌നിച്ച തൊഴിലാളികളെയും ചടങ്ങില്‍ ആദരിക്കും.

മറ്റു പരിപാടികള്‍: 21ന് ഇടുക്കിയില്‍ പട്ടയമേള, 22ന് വിദ്യാര്‍ഥികള്‍ക്കുള്ള കൈത്തറി യൂണിഫോം വിതരണം, 23ന് ലൈഫ് മിഷന്റെ ഭാഗമായി ഭവനരഹിതര്‍ക്കായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകളുടെ ശിലാസ്ഥാപനം, 24ന് ആര്‍ദ്രം പദ്ധതിയില്‍ ഒപി നവീകരണം ഉദ്ഘാടനം, 27ന് കൊല്ലത്ത് മത്സ്യ ഉത്സവം, 28ന് ഓപ്പറേഷന്‍ ഒളിമ്പ്യപദ്ധതി ഉദ്ഘാടനം, കുടുംബശ്രീ വാര്‍ഷികം ഉദ്ഘാടനം ആലപ്പുഴ, 29ന് ആറന്മുള വരട്ടാര്‍ പുനര്‍ജനി പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here