കൊച്ചി മെട്രോ ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി; മോദിയുടെ സൗകര്യം കൂടി പരിഗണിക്കും; 30ന് ഉദ്ഘാടനം തീരുമാനിച്ചെന്ന വാര്‍ത്ത തെറ്റ്

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയവും സൗകര്യവും കൂടി പരിഗണിച്ച് തീയതി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 30ന് ഉദ്ഘാടനം തീരുമാനിച്ചെന്ന് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയ്ക്ക് സൗകര്യപ്രദമായ ദിവസത്തിന് വേണ്ടി, അദേഹത്തിന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്കുള്ള സമ്മാനമായാണ് കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കുക. മോദിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കടകംപള്ളി രാവിലെ പറഞ്ഞിരുന്നു. മെട്രോയുടെ ട്രയല്‍ റണ്ണുകളെല്ലാം പൂര്‍ത്തിയായിരുന്നു. കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News