ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി; ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ല; അറസ്റ്റ് ചെയ്യേണ്ടി വരും

ദില്ലി: കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന ജസ്റ്റിസ് സി.എസ് കര്‍ണന്റെ ഹര്‍ജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി രജിസ്ട്രാര്‍ കര്‍ണ്ണന്റെ അഭിഭാഷകനെ അറിയിച്ചു.

കേസില്‍ ഈ മാസം ഒന്‍പതിനാണ് ജ. കര്‍ണനെ സുപ്രീംകോടതി ആറുമാസത്തെ തടവിന് ശിക്ഷിച്ചത്. കര്‍ണനെ ഉടന്‍ തന്നെ ജയിലില്‍ അടയ്ക്കണമെന്ന് കൊല്‍ക്കത്ത ഡിജിപിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിധിക്ക് പിന്നാലെ കര്‍ണന്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് മാപ്പ് പറയാന്‍ തയ്യാറാണെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

തടവുശിക്ഷ സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടു കര്‍ണന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും അപേക്ഷ നല്‍കിയിരുന്നു. ഭരണഘടനയുടെ 72-ാം വകുപ്പനുസരിച്ചു നടപടിയെടുക്കണമെന്നാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News