#PeopleTVImpact വിഎസ് ജയകുമാറിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ നിര്‍ദേശം; അഴിമതി വിജിലന്‍സ് അന്വേഷിക്കണം

തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎസ് ജയകുമാറിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധിയില്‍ പ്രവേശിക്കാന്‍ ബോര്‍ഡ് യോഗം ജയകുമാറിനോട് ആവശ്യപ്പെട്ടത്.

അഴിമതി ആരോപണങ്ങള്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിക്കണമെന്നും ബോര്‍ഡ് യോഗം തീരുമാനിച്ചു. സസ്‌പെന്‍ഷന്‍ വേണമെന്ന് കെ. രാഘവന്‍ വാദിച്ചെങ്കിലും, പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവര്‍ വിയോജിച്ചു. നിരവധി ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ബോര്‍ഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയകുമാറിനെ നീക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിരവധി ആരോപണങ്ങള്‍ ഉള്ള ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാതെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നിര്‍ബന്ധിത അവധി എന്ന ആക്ഷേപം ഉയരുന്നുണ്ട്. ജയകുമാറിന്റെ അഴിമതികളെ സംബന്ധിച്ച വാര്‍ത്ത പീപ്പിള്‍ ടിവി നേരത്തെ പുറത്ത് വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News