അണ്ടര്‍ 17 ഫുട്‌ബോള്‍: മലയാളി താരത്തിന്റെ കരുത്തില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യ; അതും ഇറ്റലിയുടെ സ്വന്തം തട്ടകത്തില്‍

റോം: അണ്ടര്‍ 17 ഫുട്‌ബോളില്‍ മലയാളി താരത്തിന്റെ കരുത്തില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ, ഇറ്റലിയെ അവരുടെ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ ടീമിന്റെ യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി, അരിസോയില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് ഇന്ത്യയുടെ ജയം.

മലയാളി താരം രാഹുല്‍ പ്രവീണ്‍ 80-ാം മിനിറ്റിലും അഭിജിത് സര്‍ക്കാര്‍ 31-ാം മിനിറ്റിലുമാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. തൃശൂര്‍ സ്വദേശിയാണ് രാഹുല്‍. പോര്‍ചുഗലിലേയും ഫ്രാന്‍സിലേയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ യൂറോപ്യന്‍ പര്യടനത്തിലെ ആദ്യ വിജയമാണിത്.

രണ്ടു ദിവസം മുന്‍പ് നടന്ന മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബായ എഫ്.സി സെന്റ് ല്യൂവിനെ 1-1ന് ഇന്ത്യ തളച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News