ബൈക്ക് സ്റ്റണ്ട് വീഡിയോ വൈറലായി; യുവതിക്ക് പിഴ; പിന്നീട് സംഭവിച്ചത്

നടുറോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്ന ജലന്ദര്‍ സ്വദേശിയായ യുവതിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. യുവതിയുടെ അഭ്യാസം മറ്റൊരു വാഹനത്തിലെ യാത്രക്കാരന്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജലന്ദര്‍ സ്വദേശിനി രവീന്ദര്‍ കൗര്‍ എന്ന യുവതിക്ക് ഇത് പാരയാവുകയും ചെയ്തു.

റോഡില്‍ അഭ്യാസം കാണിച്ച യുവതിക്ക് 3000 രൂപയാണ് പൊലീസ് പിഴ നല്‍കിയത്. വീഡിയോയില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചാണ് നടപടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

ഇതോടെ പൊതുനിരത്തുകളില്‍ അഭ്യാസം കാണിക്കുന്നത് നിര്‍ത്തിയെന്നാണ് രവീന്ദര്‍ കൗര്‍ പറയുന്നത്. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ബൈക്കിന്റെ നിറം മാറ്റിയെന്നും യുവതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News