ഐശ്വര്യയുടെ മൊഞ്ചൊന്നും പൊയ്‌പ്പോകില്ല മക്കളെ; 43ാം വയസ്സിലും രാജകുമാരിയായി കാനില്‍ ആരാധകരുടെ മനം കവര്‍ന്ന് താര സുന്ദരി; വീഡിയോ കാണാം

പാരിസ്: ലോകപ്രശസ്തമായ കാന്‍ ഫിലിംഫെസ്റ്റിവെലിലെ എല്ലാ കണ്ണുകളും തന്നിലേക്ക് ആകര്‍ഷിച്ചുകൊണ്ടാണ് ഐശ്വര്യ റായ് വീണ്ടും ചര്‍ച്ചയാകുന്നത്. എഴുപതാമത് കാന്‍സ് ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചപ്പോള്‍ മുതല്‍ തന്നെ ലോകമെമ്പാടുമുള്ള ആരാധകര്‍ ബോളിവുഡിലെ താര സുന്ദരിക്കായി കാത്തിരിക്കുകയായിരുന്നു.

കാത്തിരുന്നവരെയൊന്നും മുന്‍ ലോക സുന്ദരി നിരാശരാക്കിയില്ല. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകസുന്ദരിയായതിനെക്കാള്‍ സുന്ദരിയാണ് താന്‍ എന്നുകൂടി തെളിയിക്കുകയായിരുന്നു ഐശ്വര്യ. പാടി പതിഞ്ഞ കഥകളിലെ രാജകുമാരി വിണ്ണില്‍ നിന്നും ഇറങ്ങി വന്നതാണെന്ന വിലയിരുത്തലുകളാണ് ഐശ്വര്യയുടെ വേഷത്തിന് ഇപ്പോള്‍ ലഭിക്കുന്നത്.

ഒഴുകിക്കിടക്കുന്ന നീലനിറത്തിലുള്ള സിന്‍ഡ്രല ഗൗണില്‍ ഐശ്വര്യ അതിസുന്ദരിയായിരുന്നു. ഇറങ്ങി കിടക്കുന്ന നെക്ലൈനും ഓഫ്‌ഷോള്‍ഡറും ഗൗണിന്റെ എലഗന്റ് ലുക് കൂട്ടി. ഫിലിപ്പിനോ ഡിസൈനര്‍ മൈക്കല്‍ സിന്‍കോ ആണ് ഈ അതിശയിപ്പിക്കുന്ന വസ്ത്രത്തിനു പിന്നില്‍. നടുവില്‍ നിന്നു വകഞ്ഞെടുത്ത് ഇരുവശത്തും കിടക്കുന്ന നീളന്‍ മുടിയും അതിന് അനുയോജ്യമായ മേക്അപ്പും ആഷിനെ അപ്‌സര സുന്ദരിയാക്കി.

മീഡിയ ഇന്ററാക്ഷനു വേണ്ടി ഐശ്വര്യ ധരിച്ച മറ്റു രണ്ടു വസ്ത്രങ്ങളും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഫ്‌ലോറല്‍ ഡിസൈനുകള്‍ നിറഞ്ഞ ഗൗണുകളായിരുന്നു അവ. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ആഷ് ഇത്തവണ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്.

ഐശ്വര്യക്കു പുറമെ ബോളിവുഡ് നടിമാരായ സോനം കപൂറും ദീപിക പദുക്കോണും ഇത്തവണത്തെ കാനില്‍ മിന്നിതിളങ്ങാനെത്തും. ആരൊക്കെ വന്നുപോയാലും ഐശ്വര്യ തന്നെയാണ് തങ്ങളുടെ ഫെഫറൈറ്റെന്നാണ് സിനിമാപ്രേമികള്‍ വിളിച്ചുപറയുന്നത്. മെയ് പതിനേഴിന് ആരംഭിച്ച കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ മെയ് 28ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News