പീഡനവീരന്‍ ഹരിസ്വാമിക്ക് കുമ്മനം രാജശേഖരനുമായി അടുത്തബന്ധം; ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: നിയമവിദ്യാര്‍ഥിനിയെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച ശ്രീഹരി സ്വാമിക്ക്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം. കുമ്മനത്തിനൊപ്പം ഹരിസ്വാമി വിവിധ പരിപാടികളിലും സമരമുഖങ്ങളിലും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

2010ല്‍ 120 ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെ, കുമ്മനത്തിനൊപ്പം അന്നത്തെ മുഖ്യമന്ത്രി വിഎസ്് അച്യുതാനന്ദനെ സന്ദര്‍ശിച്ച സംഘത്തില്‍ ഹരി സ്വാമിയുമുണ്ടായിരുന്നു. അന്ന് ഹിന്ദു ഐക്യവേദി നേതാവായിരുന്നു കുമ്മനം രാജശേഖരന്‍. വര്‍ക്കലയിലെ സ്വാമി വിമലാനന്ദ, നെട്ടയത്തെ സ്വാമി വിദ്യാനന്ദഗിരി, ചേങ്കോട്ടുകോണത്തെ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നു.

മാത്രമല്ല, 2013 ഓഗസ്റ്റില്‍ നടന്ന ചടമ്പി സ്വാമി പ്രതിമ രഥ യാത്രക്ക് ആറന്‍മുളയില്‍ നല്‍കിയ സ്വീകരണത്തിലും കുമ്മനത്തിനൊപ്പം ഹരി സ്വാമിയുണ്ടായിരുന്നു. കണ്ണംമൂലയില്‍ നിന്നും എഴുമറ്റൂരിലേക്ക് പ്രയാണം നടത്തിയ രഥ യാത്രക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍പില്‍ നല്‍കിയ സ്വീകരണത്തിലാണ് ഇരുവരും പങ്കെടുത്തത്.

2013ല്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി സംഘടിപ്പിച്ച സന്യാസ ശ്രേഷ്ഠന്‍മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കണ്‍വീനറും ഹരിസ്വാമിയായിരുന്നു. ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതി മുഖ്യ രക്ഷാധികാരിയായിരുന്നു അന്ന് കുമ്മനം രാജശേഖരന്‍.

സംസ്ഥാനത്തെ പ്രമുഖ ഹിന്ദുമത സ്ഥാപനങ്ങളിലെ മുഖ്യ പ്രഭാഷകന്‍ കൂടിയായിരുന്നു ഹരിസ്വാമിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here