
ദില്ലി: രാജ്യത്തെ ടെലികോ മേഖലയില്‍ വിപ്ലവം തീര്‍ത്താണ് ജിയോ വരവറിയിച്ചത്. സൗജന്യ ഇന്റര്‍നെറ്റും കോളും സമ്മാനിച്ച് തുടങ്ങിയ പോരാട്ടം ഏഴ് മാസം പിന്നിടുമ്പോള്‍ ടെലികോം മേഖലയിലെ നാലാം സ്ഥാനവും ജിയോ സ്വന്തമാക്കി കഴിഞ്ഞു. സൗജന്യ കാലം കഴിഞ്ഞിട്ടും ജിയോ തരംഗം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ട്രായ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍.
10.28 കോടി ഉപയോക്താക്കളുമായാണ് റിലയന്‍സ് ജിയോ രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനിയായത്. മൊത്തം വിപണിയുടെ 9.29 ശതമാനം പങ്കാളിത്തവും ജിയോ സ്വന്തമാക്കി കഴിഞ്ഞു.
ജിയോ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ടെലികോ മേഖലയിലെ ഒന്നാ സ്ഥാനക്കാര്‍ എന്ന നേട്ടം എയര്‍ടെല്‍ ഭദ്രമാക്കിയിട്ടുണ്ട്. 27.3 കോടി ഉപയോക്താക്കളുമായാണ് എയര്‍ടെല്ലിന്റെ കുതിപ്പ്. 23.39% വിപണി വിഹിതമാണ് എയര്‍ടെല്ലിനുള്ളത്. 17.87% വിപണി വിഹിതവുമായി വൊഡാഫോണും 16.70% വിഹിതവുമായി ഐഡിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here