സാക്കിര്‍ നായികിന് സൗദി പൗരത്വം; സല്‍മാന്‍ രാജാവിന്റെ നടപടി ഇന്റര്‍പോളിന്റെ അറസ്റ്റ് തടയുന്നതിന്റെ ഭാഗമായി

ദില്ലി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാക്കിര്‍ നായികിന് സൗദി അറേബ്യ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. സൗദി കിരീടാവകാശി സല്‍മാനാണ് പൗരത്വം നല്‍കിയതെന്ന് സൗദി മാധ്യമമായ ദ മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍പോളിന്റെ അറസ്റ്റ് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സൂചനയുണ്ട്.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നെന്നും പരാതി ഉയര്‍ന്നിരുന്നതിനെ തുടര്‍ന്ന് സാക്കറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ യുഎപിഎ ചുമത്തിയിരുന്നു. തുടര്‍ന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും വിലക്കേര്‍പ്പെടുത്തി. ദേശീയ അന്വഷണ ഏജന്‍സി കഴിഞ്ഞ നവംബറിലാണ് സാക്കീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സാക്കിര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും ആഭ്യന്തരമന്ത്രാലയം ആരോപിച്ചിരുന്നു. ഇതോടെ രാജ്യംവിട്ട സാക്കിര്‍ സൗദിയില്‍ അഭയം തേടുകയായിരുന്നു.

ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തതോടെയാണ് പൗരത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണ്‍, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങളും സാക്കിറിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News