ആ പെണ്‍കുട്ടിയുടെ കരുത്തിനോട് ബഹുമാനം തോന്നുന്നെന്ന് ചിന്താ ജെറോം; ഇനിയെങ്കിലും അവളെ സംരക്ഷിച്ചേ മതിയാകൂയെന്ന് ധന്യ രാമന്‍

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ കരുത്തരായി മാറുന്നു എന്നതിന്റെ ഉദാഹരണമാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവമെന്ന് ചിന്താ ജെറോം. ആ പെണ്‍കുട്ടിയുടെ കരുത്തിനോട് ബഹുമാനം തോന്നുന്നു. ഓടുന്ന ട്രെയിനില്‍ നിന്ന് സൗമ്യയെ തള്ളിയിട്ടപ്പോള്‍, ചങ്ങല വലിക്കാന്‍ തയ്യാറാകാതിരുന്ന മലയാളികള്‍ക്ക് ഈ പെണ്‍കുട്ടി ഒരു അപവാദമാണ്, ഒപ്പം മാതൃകയും. മാനസികവും ധാര്‍മികവും നിയമരവുമായ പിന്തുണ ഈ പെണ്‍കുട്ടിക്ക് നല്‍കണമെന്നും ചിന്ത ആവശ്യപ്പെട്ടു.

ഏറ്റവും സുരക്ഷിതമായ സ്ഥലം വീടാണെന്നായിരുന്നു നമ്മുടെ സങ്കല്‍പം. അത് മാറിക്കൊണ്ടിരിക്കുകയാണ്. സന്യാസി എന്ന വിശേഷണത്തിന് യാതൊരു വിധത്തിലും അയാള്‍ അര്‍ഹനല്ല. സംഭവത്തില്‍ യുവജന കമീഷന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും പെണ്‍കുട്ടിക്ക് ഉണ്ടാകുമെന്നും ചിന്ത വ്യക്തമാക്കി.

പീഡിപ്പിച്ചവന്റെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി മറ്റുള്ളവര്‍ക്ക് പാഠമാണെന്ന് സാമൂഹികപ്രവര്‍ത്തക ധന്യാ രാമന്‍ അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷത്തോളമാണ് അവള്‍ക്ക് പീഡനം സഹിക്കേണ്ടി വന്നത്. അത്തരമൊരു അവസ്ഥയെ അതിജീവിച്ചു എന്നതില്‍ അത്ഭുതമുണ്ട്. അമ്മ അറിഞ്ഞു കൊണ്ടായിരുന്നു അയാള്‍ ഉപദ്രവിച്ചിരുന്നതെന്ന് കാര്യം ഞെട്ടലുണ്ടാക്കുന്നെന്നും ധന്യ പറഞ്ഞു. ഇത്രയും കാലം നമുക്ക് അവളെ സംരക്ഷിക്കാനായില്ലെന്നും ഇനിയെങ്കിലും നാം അവളെ സംരക്ഷിച്ചേ മതിയാകൂയെന്നും ധന്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here